വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ വിലക്ക് നീതിനിഷേധം

പള്ളിക്കര: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക്​ യു.ജി.സി അംഗീകാരം ലഭിച്ചില്ലെന്ന കാരണത്താൽ കേരളത്തിലെ മറ്റു സർവകലാശാലകൾ നടത്തിവന്നിരുന്ന വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നിർത്തലാക്കിയ നടപടി പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്നും റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.സലാഹുദ്ദീൻ മദനി. വിദൂരപഠന നിരോധന സർക്കുലർ പിൻവലിക്കണമെന്നും ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയിൽ അറബിക് അഫ്സലുൽ ഉലമ പ്രിലിമിനറി, ഡിഗ്രി കോഴ്സുകൾ ഉൾപ്പെടുത്തണമെന്നും ആർ.എ. ടി.എഫ് ജില്ല സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.പി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എൻ.എ. സലിം ഫാറൂഖി, ഡോക്ടർ കുഞ്ഞുമുഹമ്മദ് പുലവത്ത്, എം.കെ. അബൂബക്കർ ഫാറൂഖി, കെ.എം.സിദ്ദീഖ്, പി.എം. ഹമീദ്, പി.വി. മുഹമ്മദ് ഉമരി, മുഹമ്മദ് വാളറ, എം.കെ.അലിയാർ, ടി.എച്ച് സുബൈദ, പി.എം.ലൈല, കെ.എം.അബ്ദുൽ കരീം, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.വി. പരീത് സ്വാഗതവും ട്രഷറർ കെ.എം. അലിയാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.