കൊച്ചി: പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമ യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് എറണാകുളം അഡീഷനൽ ജില്ല കോടതി താൽക്കാലികമായി തടഞ്ഞു. വര്‍ണചിത്ര ഫിലിംസ് ഉടമ മഹാ സുബൈർ നൽകിയ ഹരജി പരിഗണിച്ചാണ് അഡീഷനൽ ജില്ല ജഡ്ജി കെ.സുഭദ്രാമ്മയുടെ ഇടക്കാല ഉത്തരവ്. പകർപ്പവകാശം ലംഘിച്ചാണ് സിനിമ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഉത്തരവ്. ഹൈദരാബാദിലെ വരദാ ഗിരിതർ, യൂട്യൂബ് കമ്പനി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി. കേസില്‍ ഹാജരായി വിശദീകരണം ബോധിപ്പിക്കുന്നതിന് എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചു. ഹരജി ഈമാസം 27ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.