മട്ടാഞ്ചേരി: നമ്മൾ കൊച്ചിക്കാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാവിരുന്ന് ഒരുക്കി. തോപ്പുംപടി ബി.എം സെന്‍ററിൽ കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങൾ ചേർന്ന് തിരികൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി നഗരസഭ മുൻ പ്രതിപക്ഷ നേതാവും നമ്മൾ കൊച്ചിക്കാർ ചെയർമാനുമായ കെ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. ഹാസ്യ നാടക കുലപതിയായിരുന്ന ടിപ് ടോപ് അസീസിനെ അനുസ്മരിച്ച് സീരിയൽ സംവിധായക ഡയാന സിൽവസ്റ്റർ പ്രഭാഷണം നിർവഹിച്ചു. അസി.പൊലീസ് കമീഷണർ വി.ജെ. രവീന്ദ്രനാഥ് മുതിർന്ന കലാകാരന്മാരെ ആദരിച്ചു. ഡയാന സിൽവസ്റ്റർ ,ചവിട്ടുനാടക കലാകാരൻ പി.എക്സ്. ജെയിംസ്, സിനിമ നിർമാതാവ് ഡോ.എൻ.എം. ബാദുഷ, യഹൂദ ചരിത്രകാരൻ താഹ ഇബ്രാഹിം, ഗിറ്റാറിസ്റ്റ് റെനീഷ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ കൗൺസിലർമാരായ ഷീബ ഡൂറോം, ഷൈല തദ്ദേവൂസ് തുടങ്ങിയവർ സംസാരിച്ചു. രാജീവ് പള്ളുരുത്തി സ്വാഗതവും സി.ജെ. ജോൺസൺ നന്ദിയും പറഞ്ഞു. ചിത്രം: കലാവിരുന്ന് കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.