മട്ടാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ മട്ടാഞ്ചേരിയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് നേട്ടം. മട്ടാഞ്ചേരി മേഖലയിലുള്ള നാല് സർക്കാർ സ്കൂളും നൂറ് ശതമാനം വിജയം നേടി. ഫോർട്ട്കൊച്ചി എഡ്വേർഡ് മെമ്മോറിയൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ 42 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ നാലുപേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തുടർച്ചയായി 11ാം തവണയാണ് ഈ സ്കൂൾ നൂറുശതമാനം വിജയം നേടുന്നത്. തുടർച്ചയായി 13ാം തവണയും നൂറുശതമാനം വിജയം നേടിയ സെൻട്രൽ കൽവത്തി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ 30 കുട്ടികളാണ് പരീക്ഷ എഴുതിയത്. പനയപിള്ളി സർക്കാർ ഹൈസ്കൂളിൽ 25 കുട്ടികളാണ് പരീക്ഷ എഴുതിയത്. 12ാം തവണയാണ് നൂറുശതമാനം വിജയം നേടുന്നത്. തുടർച്ചയായി മൂന്നാം തവണയും നൂറുശതമാനം വിജയം നേടിയ മട്ടാഞ്ചേരി സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 17 കുട്ടികളാണ് പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.