മധുരയിൽ വാഹനാപകടം; വയോധികൻ മരിച്ചു

മാവേലിക്കര: മധുരയിൽ വാഹനാപകടത്തിൽ മാവേലിക്കര ഉമ്പർനാട് സുനിത ഭവനിൽ ഒ. രാജു (71) മരിച്ചു. മൂന്നുദിവസം മുമ്പ് മധുരക്കുപോയ രാജുവിനെ അവിടെവെച്ച്​ വാഹനം ഇടിച്ച്​ പരിക്കേറ്റെന്നാണ്​ നാട്ടിൽ ലഭിച്ച വിവരം. ആശുപത്രിയിൽ നൽകിയ വിലാസത്തി‍ൻെറ അടിസ്ഥാനത്തിൽ മധുര പൊലീസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യ: കിഴക്കേ കല്ലട പൊതിയിൽ എഴികത്ത് വടക്കതിൽ തങ്കമ്മ. മക്കൾ: സുനിത, സുബിത, ബിബിത. മരുമക്കൾ: ലൈജു ജോയി, കുര്യൻ വർഗീസ്, ബിജു മാത്യു. ----- ഫോട്ടോ: ഒ. രാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.