ഇന്ന്​ അഞ്ച് രൂപക്ക്​ കൊച്ചി മെട്രോയിൽ യാത്ര

കൊച്ചി: മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു. ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും ഇളവ്​ ബാധകമാണ്​. മൊബൈല്‍ ഫോണ്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും അഞ്ച് രൂപ നല്‍കിയാല്‍ മതി. കൊച്ചി വണ്‍ കാര്‍ഡ് ഉപയാഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍നിന്ന്​ അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.