ആലുവ: ടൗണിൽ ഡെങ്കിപ്പനി വ്യാപനം ആശങ്കക്കിടയാക്കുന്നു. ഈമാസം ഇതുവരെ 26 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗവ. ജില്ല ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിത്യേന നിരവധി പേർ പനിയടക്കമുള്ള പകർച്ചവ്യാധികളുമായി ചികിത്സതേടി എത്തുന്നുണ്ട്. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആലുവ ജില്ല ആശുപത്രിയിൽ അവലോകന യോഗം ചേർന്നു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാർഡ്തല ആരോഗ്യ ശുചിത്വ പോഷകസമിതി യോഗങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ വാർഡിലും പൂർത്തീകരിക്കും. ഓരോ വാർഡിലും ആരോഗ്യസേന രൂപവത്കരിക്കും. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഭാഗങ്ങളിൽ ഫോഗിങ്, സ്പ്രേയിങ് എന്നിവ നടത്തും. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പനി ബാധിത പ്രദേശങ്ങളിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഡെങ്കിപ്പനി വെബിനാർ ചൊവ്വാഴ്ച രാത്രി ഏഴിന് സംഘടിപ്പിക്കും. നഗരസഭ വൈസ് ചെയർപേഴ്സൻ സൈജി ജോളി, ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ആരോഗ്യസമിതി ചെയർമാൻ എം.പി. സൈമൺ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas14 avalokana yogam ഡെങ്കിപ്പനി അവലോകന യോഗത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.