സി.കെ. ആശ എം.എൽ.എയുടെ പിതാവ്​ കെ. ചെല്ലപ്പൻ

attn ALL ഫോട്ടോ: KTG K, Chellappan വൈക്കം: സി.കെ. ആശ എം.എൽ.എയുടെ പിതാവും സി.പി.ഐ നേതാവുമായ പരുത്തുമുടി കണാകേരിൽ കെ. ചെല്ലപ്പൻ (റിട്ട. ആരോഗ്യ വകുപ്പ് -82) നിര്യാതനായി. കഴിഞ്ഞ ദിവസം അന്തരിച്ച തകിൽ വിദ്വാൻ കരുണാമൂർത്തിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത ശേഷം വൈക്കം ടി.കെ. മാധവൻ സ്ക്വയറിലെ പാർട്ടി മണ്ഡലം കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ദീർഘകാലം സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയംഗം, ടൗൺ, ഉദയനാപുരം ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി, ജോയന്‍റ്​ കൗൺസിൽ ജില്ല കൗൺസിൽ അംഗം, ബി.കെ.എം.യു താലൂക്ക് വൈസ് പ്രസിഡന്‍റ്​, കെ.പി.എം.എസ് യൂനിയൻ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: തലയാഴം വലിയ കാട്ടിത്തറ ഭാസുരാംഗി. മകൻ: സി.കെ. അനീഷ് (ജലഗതാഗത വകുപ്പ്, വൈക്കം). മരുമക്കൾ: രാജേഷ് (ജലഗതാഗത വകുപ്പ്, വൈക്കം), മാലിനി. ----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.