ആലുവയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം -സി.പി.ഐ

ആലുവ: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് സി.പി.ഐ ആലുവ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺട്രോൾ കമീഷൻ അംഗം കെ.കെ. അഷ്‌റഫ്‌, ജില്ല എക്സിക്യൂട്ടിവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. മനോജ്‌ ജി.കൃഷ്ണൻ, അസ്‌ലഫ് പാറേക്കാടൻ, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എ.എ. സഹദ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ. കുമാരൻ, വി. സെയ്‌തുമുഹമ്മദ് എന്നിവർ സംസാരിച്ചു. പി.കെ. അൻവറിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ക്യാപ്ഷൻea yas1 cpi സി.പി.ഐ ആലുവ ലോക്കൽ സമ്മേളനം ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.