വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക്

ആലുവ: വിവിധ വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. റോഡിൽ വീണുകിടന്ന ചരലിൽ ബൈക്ക് തെന്നിമറിഞ്ഞ് യുവാവിന് പരിക്കേറ്റു. കടങ്ങല്ലൂർ നരികുളങ്ങര വീട്ടിൽ അഗസ്റ്റിന്‍റെ മകൻ നിവിനാണ് (34) പരിക്കേറ്റത്. യു.സി കോളജിന് സമീപമായിരുന്നു അപകടം. പറവൂർ കവലയിൽ ബൈക്കിൽ കാറിടിച്ച് മാള വേലപറമ്പിൽ വിജയന്‍റെ മകൻ വരുണിന് (30) പരിക്കേറ്റു. തോട്ടുമുഖം പാലത്തിന് സമീപം ദിശതെറ്റിച്ചുവന്ന ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ആലുവ വെങ്ങത്തുവീട്ടിൽ അനു മേരിജോണിന് (26) പരിക്കേറ്റു. ഉളിയന്നൂർ പാലത്തിനുസമീപം അശ്രദ്ധമായി വന്ന ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ഉളിയന്നൂർ ലാവണക്കൽ വീട്ടിൽ അബ്ബാസിന്‍റെ മകൻ സൈനുൽ ആബിദിന് (38) പരിക്കേറ്റു. ബൈക്കിലിടിച്ച ഗുഡ്സ് ഓട്ടോറിക്ഷ നിർത്താതെ കടന്നുകളഞ്ഞു.  പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.