വൈപ്പിന്‍: വ്യാപാരികള്‍ക്ക് ബാങ്ക് നല്‍കിയ വായ്പക്ക് തിരിച്ചടവ് കാലാവധി നീട്ടി നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അയ്യമ്പിള്ളി യൂനിറ്റ് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന കമ്മിറ്റി അംഗം പോള്‍. ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ. എ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി വി.കെ. ജോയി മുഖ്യപ്രഭാഷണം നടത്തി. കെ.ഡി. ഷാജഹാന്‍, കെ.പി. രശ്മി, എ.വി. രാജീവ്, ശോഭന ശിവന്‍, മുരുകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.എ. ദിവാകരന്‍ (പ്രസി) കെ.ഡി. ഷാജഹാന്‍ (ജ.സെക്ര) ശോഭന ശിവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.