ശ്രീമൂലനഗരം: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ജയിലിലടച്ച് അവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്ന യു.പി സർക്കാർ ഭീകരഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ശ്രീമൂലനഗരത്ത് പ്രകടനം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി, നൗഷാദ് ശ്രീമൂലനഗരം, പി.ബി. അബൂബക്കര്‍, എ.കെ. അബ്ദുല്‍ സലാം, മുഹമ്മദ് ഷിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.