മാലിന്യസംസ്‌കരണ പ്ലാന്‍റ്​ ജനപ്രതിനിധികൾ സന്ദർശിച്ചു

കോതമംഗലം: വൻ അഗ്​നിബാധയുണ്ടായ കോതമംഗലം നഗരസഭയുടെ കുമ്പളത്ത് മുറിയിലെ മാലിന്യസംസ്‌കരണ പ്ലാന്‍റ്​ ആന്‍റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഞായറാഴ്ച പുലർച്ചയുണ്ടായ അഗ്നിബാധയിൽ 60 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അടിയന്തര കൗൺസിൽ യോഗം വിലയിരുത്തി. നഗരസഭ ചെയർമാൻ കെ.കെ. ടോമി, വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.