കോതമംഗലം: സി.പി.ഐ മണ്ഡലം സമ്മേളനത്തിൽ ജില്ല കമ്മിറ്റി നിർദേശിച്ചയാളെ തള്ളി പി.ടി. ബെന്നി സെക്രട്ടറിയായി. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്‍റെ അവസാന ദിവസം മുൻ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും നിലവിലെ ജില്ല കമ്മിറ്റി അംഗവുമായ എം.കെ. രാമചന്ദ്രന്‍റെ പേര് ജില്ല കമ്മിറ്റി നിർദേശിക്കുകയായിരുന്നു. എന്നാൽ, നിലവിലെ ആക്ടിങ് സെക്രട്ടറിയായ പി.ടി. ബെന്നി നിർദേശം അംഗീകരിക്കാതെ മത്സരത്തിന് തയാറാവുകയായിരുന്നു. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ പി.ടി. ബെന്നിക്ക് 17 വോട്ടും രാമചന്ദ്രന് എട്ട് വോട്ടും ലഭിച്ചു. സെക്രട്ടറിയായിരുന്ന എ.ആർ. വിനയന്‍റെ നിര്യാണത്തെ തുടർന്ന് പി.ടി. ബെന്നിക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയത്.അഞ്ച് വർഷം മുന്നെയാണ് സി.പി.എമ്മിൽനിന്ന് പി.ടി. ബെന്നി സി.പി.ഐയിൽ എത്തിയത്.23 അംഗ മണ്ഡലം കമ്മിറ്റി 25 അംഗമായി വിപുലപ്പെടുത്തിയപ്പോൾ നിലവിലെ അംഗങ്ങളായിരുന്ന അഭിലാഷ് മധു, വി.ഒ. ബെന്നി എന്നിവരെ ഒഴിവാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.