ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു

കോട്ടയം: പാമ്പാടി കാളച്ചന്ത ഭാഗത്ത്​ . പാമ്പാടി പങ്ങട വടക്കേടത്ത് പരേതരായ വി.ഇ. ഐസക്​-ഏലിയാമ്മ ദമ്പതികളുടെ മകൻ വി. സുനിൽ ഐസക്കാണ്​ (50) മരിച്ചത്. ഞായറാഴ്ച രാത്രിയാണ്​ അപകടം. പാമ്പാടി കവലയിൽനിന്ന്​ വീട്ടിലേക്ക് നടന്നുപോകവെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച 4.50ഓടെ മരണം സംഭവിച്ചു. പാമ്പാടി പൊലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരൻ: സാബു. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് പാമ്പാടി സെന്‍റ്​ ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ------ ktd sunil സുനിൽ ഐസക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.