ശനിയാഴ്ച പ്രവർത്തനം ഒഴിവാക്കണം -കെ.പി.എസ്.ടി.എ

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പ് ഏകീകരിക്കപ്പെട്ട സാഹചര്യത്തിൽ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിന് മാത്രം ശനിയാഴ്ച പ്രവർത്തനം ആക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ മിനി മോൾ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സി.വി. വിജയൻ, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗം സാബു വർഗീസ്, ജില്ല ഭാരവാഹികളായ ജോബി കുര്യാക്കോസ്, ടീന സേവ്യർ, സൈബി സി. കുര്യൻ, തോമസ് പീറ്റർ, കെ.ജെ. നീന, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ. ദേവരാജൻ, ജൂണോ ജോർജ്, പി.ജി. സേവ്യർ, പി.എ. സുനിത, കെ.വി. ലാക്ടോ ദാസ്, ടി.എ. മുരളി, മനു മഹേഷ്, എം.എ൦. മൈക്കിൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.