രാജേഷ്‌കുമാർ കെ.കെ മെമ്മോറിയൽ അവാർഡ് ഡോ. അജിത് പരമേശ്വരന്​

രാജേഷ്‌കുമാർ കെ.കെ. മെമ്മോറിയൽ അവാർഡ് ഡോ. അജിത് പരമേശ്വരന്​ കൊച്ചി: എൻജിനീയറിങ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസ് സ്ഥാപക ചെയർമാൻ കെ.കെ. രാജേഷ് കുമാറിന്റെ സ്മരണക്കായി അങ്കമാലി രാജേഷ്‌കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡിന് ഡോ. അജിത് പരമേശ്വരൻ അർഹനായി. 25,000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. 20ന് വൈകീട്ട് അഞ്ചിന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന രാജേഷ് അനുസ്‌മരണ സമ്മേളനത്തിൽ സ്പീക്കർ എം.ബി രാജേഷ് അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഡോ.എൻ ഷാജി, ഡോ.എം.സജീഷ്, ടി. വൈ. ഏല്യാസ്, രതീഷ് കുമാർ കെ മാണിക്യമംഗലം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.