ഹജ്ജ്​ തീർഥാടകർക്ക്​ ഹോമിയോ കിറ്റ്​

നെടുമ്പാശ്ശേരി: 'ഹോമിയോപ്പതിക് ഹജ്ജ് ഷിഫാ കിറ്റ്​' കേരള, ലക്ഷദ്വീപ്, തമിഴ്നാട് തീർഥാടകർക്ക്​ വിതരണം ചെയ്തു. എഴുനൂറിൽ അധികം തീർഥാടകർ കിറ്റ്​ സ്വീകരിച്ചു. മുൻകാലങ്ങളിൽ ഹജ്ജ് നിർവഹിച്ച ഡോക്ടർമാരുടെയും മറ്റ് ഹാജിമാരുടെയും നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് കിറ്റിന് രൂപം നൽകിയിരിക്കുന്നത്. ഹജ്ജ് ക്യാമ്പിൽ 24 മണിക്കൂറും ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്​. ക്യാമ്പിന് ഡി.എം.ഒ ഡോ. ലീന റാണി, നോഡൽ ഓഫിസർ ഡോ. ടി. എസ് ആശാ റാണി, അസിസ്റ്റൻറ് നോഡൽ ഓഫിസർ ഡോ. ജോർജ് വർഗീസ്, ചീഫ് മെഡിക്കൽ ഓഫിസർമാരായ ഡോ. രാജേശ്വരി സി.എൽ, ഡോ. അജിത് കുമാർ മെഡിക്കൽ ഓഫിസർമാരായ ഡോ:സിൻസൻ ജോസഫ്, ഡോ.റിഫ്‌ന സി.എസ്‌ എന്നിവർ നേതൃത്വം നൽകി വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.