കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ജില്ല പൊലീസ് കമീഷണർ ഓഫിസിലേക്ക് ലുക്കൗട്ട് നോട്ടീസ് സമരം നടത്തി. ഹൈകോടതി പരിസരത്തുനിന്ന് പ്രകടനമായി വന്ന പ്രവർത്തകരെ സെന്റ് തെരേസാസ് കോളജിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സമരം ഉദ്ഘാടനം ചെയ്തു. വീണ്ടും റോഡിൽ കുത്തിയിരുന്ന നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.എ. അമീൻ, ജില്ല പ്രസിഡന്റ് പി.എ. സലിം, വൈസ് പ്രസിഡന്‍റുമാരായ അഡ്വ. പി.ഇ. സജൽ, കെ.എ. ഷുഹൈബ്, സെക്രട്ടറിമാരായ പി.എ. മാഹിൻ കുട്ടി, കെ.എച്ച്. ഷഹബാസ്, ഉർഷിദ് ഉമ്മർ, എ.എ. ഷമീർ, അബ്ദുല്ല കാരുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.