ആലുവ: മേഖലയിൽ പകർച്ചപ്പനികൾ വ്യാപിക്കുന്നു. ഡെങ്കിയടക്കമുള്ള പനികളും വയറിളക്കവും മറ്റും പല ഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ചയായി പനി ബാധിച്ച് നിരവധി പേരാണ് ചികിത്സക്ക് എത്തിയത്. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരത്തിലെ ഗവ. ജില്ല ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിത്യേന നിരവധി രോഗികൾ പകർച്ചവ്യാധികളുമായി ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരിൽ ഡെങ്കിയടക്കമുള്ള വൈറൽ പനിക്കാരും ഏറെയാണ്. നിരവധിയാളുകൾ കിടത്തിച്ചികിത്സക്ക് വിധേയരായിട്ടുണ്ട്. നഗരത്തിലെ ആശുപത്രികളിൽ രണ്ടാഴ്ചക്കുള്ളിൽ നൂറിലധികം പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. എടത്തല, കീഴ്മാട്, ചൂർണിക്കര, ആലുവ, കുഞ്ഞുണ്ണിക്കര, കടുങ്ങല്ലൂർ, ഏലൂക്കര പ്രദേശങ്ങളിലടക്കം ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകർച്ചപ്പനികൾക്കൊപ്പം കോവിഡ് വ്യാപനവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, അപകടകരമായ രീതിയിലോ ഭീതിപരത്തും വിധത്തിലോ ഡങ്കിപ്പനി ബാധിതർ വർധിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.