മേസ്തിരി പണിക്കാരന്‍ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ

വെള്ളിയാമറ്റം: മേസ്തിരി പണിക്കാരന്‍ അയല്‍വാസിയുടെ നിർമാണം നടക്കുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. തൊടുപുഴ വെള്ളിയാമറ്റം നാളിയാനി സ്വദേശി മരുതുംമൂട്ടില്‍ അനീഷാണ് ​(35) മരിച്ചത്. അയല്‍വാസിയുടെ വീട് നിർമാണ കരാര്‍ തനിക്ക്​ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവ​ത്രെ അനീഷ്. എന്നാല്‍, ഏതാനും ദിവസം മുമ്പ് നിർമാണം മറ്റൊരാള്‍ക്കാണ് അയല്‍വാസി നല്‍കിയത്. ഇതിൽ അനീഷ്​ നിരാശയിലായിരുന്നു. കാഞ്ഞാര്‍ പൊലീസ് കേസെടുത്തു. ---------- tdd nltm8 അനീഷ് (35)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.