മൂല്യങ്ങൾ മറന്ന്​ മതങ്ങൾ വാദപ്രതിവാദത്തിലേക്ക് പോകുന്ന അവസ്ഥ മാറണം -സാദിഖലി തങ്ങൾ

കൊച്ചി: മൂല്യങ്ങൾ മാറ്റിവെച്ച്​ മതങ്ങൾ വാദപ്രതിവാദത്തിലേക്ക് പോകുന്ന അവസ്ഥ മാറണമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മാനവ സൗഹൃദ സന്ദേശവുമായി പാർട്ടി നടത്തുന്ന സുഹൃദ് സംഗമം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പുലർത്തിപ്പോരുന്ന മൂല്യങ്ങൾ വിവിധ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയാണ്. മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സ്നേഹത്തിന്‍റെയും കരുണയുടെയും സാഹോദര്യത്തിന്‍റെയു​മൊക്കെയാണ്. ഈ മതമൂല്യങ്ങളിലേക്ക് ശ്രദ്ധ ഊന്നിയാൽ മനുഷ്യനന്മ ഉറപ്പിക്കാൻ കഴിയും. ഇപ്പോൾ അങ്ങിങ്ങായി ഉയർന്നുവരുന്ന അസഹിഷ്ണുതയും വെറുപ്പും പരിഹരിക്കാൻ കാലങ്ങളായി പുലർത്തിപ്പോരുന്ന മതേതരത്വത്തിന്‍റെയും മതസൗഹാർദത്തിന്‍റെയും സ്നേഹത്തിന്‍റെയും പാരമ്പര്യം ലീഗിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, എം.കെ. മുനീർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. EKG BK -5 - മുസ്‌ലിം ലീഗ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സുഹൃദ് സദസ്സിൽ വി.ഡി. സതീശൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വി.കെ. ഇബ്രാഹീംകുഞ്ഞ്​, പി.വി. അബ്ദുൽ വഹാബ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ് എന്നിവർ സൗഹൃദം പങ്കിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.