വാഹനാപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു

ATTN: PLKD ചേര്‍ത്തല: പാലക്കാട് മീനാക്ഷിപുരത്ത്​ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മുട്ടത്തിപ്പറമ്പ് കരിക്കാട് കമലഭവനില്‍ പി.കെ. ശാന്തപ്പന്‍ (67) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ്​ സംഭവം. പാലക്കാട്ട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശാന്തപ്പന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍. ഭാര്യ: മഹിളാമണി. മകള്‍: തുഷാര. മരുമകന്‍: സജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.