കോട്ടയം: നഗരമധ്യത്തിൽ കോടിമത കൊടൂരാറ്റിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശി നിഥിനാണ് (40) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ കോടിമത ബോട്ട്ജെട്ടിക്ക് സമീപം ഓയിൽപാമിന് എതിർവശത്താണ് സംഭവം. ആറ്റിലേക്ക് ഒരാൾ ചാടുകയും മുങ്ങിത്താഴുന്നതുകണ്ട പ്രദേശവാസികൾ അഗ്നിരക്ഷാ സേനയിലും വെസ്റ്റ് പൊലീസിലും വിവരം അറിയിച്ചു. സേനയുടെ സ്‌കൂബ ടീം എത്തി മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആറിന്‍റെ 15 മീറ്റർ മാറിയുള്ള ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് നിഥിനെന്ന് പൊലീസ് പറഞ്ഞു. അഗ്നിരക്ഷാ സേന സ്‌റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, അസി. സ്റ്റേഷൻ ഓഫിസർ വി. ഷാബു, ഗ്രേഡ് എ.എസ്.ടി.ഒമാരായ റെജിമോൻ, കെ.ടി. സലി, എഫ്.ആർ.ഒമാരായ നിജിൽ കുമാർ, പി.പി. പ്രവീൺ, അവിനാഷ് ചന്ദ്രൻ, ഡ്രൈവർ ജെ.എൻ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.