സൗരവ് രമേശിന് അനുമോദനം

കോതമംഗലം: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സൗരവ് രമേശിനെ വാരപ്പെട്ടിയിലെ വസതിയിലെത്തി ശ്രീരാമ വിലാസം ചവളർ സൊസൈറ്റി അനുമോദിച്ചു. ചവളർ സൊസൈറ്റിക്കുവേണ്ടി ചെയർമാൻ എൻ.കെ. അശോകനും ട്രഷറർ കെ.എസ്. ഗീരിഷും ഉപഹാരം നൽകി. സംസ്ഥാന സമിതിയുടെ ഉപഹാരം സംസ്ഥാന ട്രഷറർ എം.വി. ഗോപി, യൂനിയൻ കമ്മിറ്റിയുടെ ഉപഹാരം കെ.എൻ. ബോസ്, ശാഖ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് സി.ഐ. രാജേന്ദ്രൻ എന്നിവർ പൊന്നാടയണിയിച്ചു. സംസ്ഥാന സെക്രട്ടറി സി.ഇ. ശശി, യൂനിയൻ സെക്രട്ടറി പി.കെ. അനിൽ, എൻ.കെ. ഭാസ്കരൻ, എം.കെ. രാജൻ, പി.കെ. കൃഷ്ണൻ, എം.കെ. സജീവ്, പി.ഇ. കൃഷ്ണൻ, പി.കെ. രാമചന്ദ്രൻ, വി.കെ. നാരായണൻ, കെ.വി. രാജമ്മ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.