അങ്കമാലി: ദേശീയപാത നെടുമ്പാശ്ശേരി അത്താണിയിൽ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊച്ചി കുമ്പളങ്ങി കാളിപ്പറമ്പിൽ വീട്ടിൽ ജോബിൻെറ മകൻ ജിജുവാണ് (35) മരിച്ചത്. പിതാവിനെ അങ്കമാലിയിലാക്കിയശേഷം കുമ്പളങ്ങിയിലേക്ക് മടങ്ങുന്നതിനിടെ അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപമായിരുന്നു അപകടം. മഞ്ചേരിയിൽനിന്ന് ആലപ്പുഴയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച ബസാണ് അപകടമുണ്ടാക്കിയത്. ജിജുവിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ലിഡിയ. മകൾ: അൻലിൻ. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. EKD JIJU 35 ANKA അപകടത്തിൽ മരിച്ച ജിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.