അമിതവില ഈടാക്കുന്നതിനെതിരെ പരാതി

കൊച്ചി: സപ്ലൈകോ ഹൈപർമാർക്കറ്റിൽ സൺഫ്ലവർ ഓയിലിന് വിലകൂട്ടി വിൽക്കുന്നതിനെതിരെ വിജിലൻസിന് പരാതി നൽകുമെന്ന് കേരള നിയമ സഹായ സമിതി സംസ്ഥാന (കെ.എൻ.എസ്.എസ്) ജനറൽ സെക്രട്ടറി പായിപ്ര സോമൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതുമാർക്കറ്റിൽ വിൽക്കുന്ന ഒരേ കമ്പനിയുടെ ഒരു ലിറ്റിൽ സൺഫ്ലവർ ഓയിലിന് പാക്കറ്റ് വില 216 രൂപയാണ്. അവർ 195 രൂപക്ക് വിൽക്കുകയും ചെയ്യുന്നു. എന്നാൽ, സപ്ലൈകോയിൽ വിൽക്കുന്ന ഇതേ ബ്രാൻഡ് ഓയിലിന്‍റെ പാക്കറ്റ് വില 224 രൂപയാണ്. സപ്ലൈകോ ഇത് 204 രൂപക്ക് വിൽക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളിൽനിന്ന് ഒമ്പതുരൂപ അധികമാണ് സപ്ലൈകോ ഈടാക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.