നെടുമ്പാശ്ശേരി: . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പൂണിത്തറ മേഖല കമ്മിറ്റിയുടെയും മരട് മാർക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ക്യാമ്പിലേക്ക് ആവശ്യമായ പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കൈമാറിയത്. പട്ടാമ്പി എം.എൽ.എയും ഹജ്ജ് കമ്മിറ്റി മെംബറുമായ മുഹമ്മദ് മുഹ്സിൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പൂണിത്തറ മേഖല പ്രസിഡന്റ് ടി.ബി. നാസറിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബർ പി.ടി. അക്ബർ, അസി. ജനറൽ കൺവീനർ എം.എസ്. അനസ് ഹാജി, അസി. സെക്രട്ടറി എൻ. മുഹമ്മദലി, ടി. ഹാഷിം തങ്ങൾ, മരട് മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, ട്രഷറർ സഫ്വാൻ, അബ്ദു റസാഖ് സഖാഫി, ഷബീർ മണക്കാടൻ, പി.കെ. അക്ബർ, നൗഷാദ് മേത്തർ, എസ്.എം. മുഹ് യിദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് നൽകിയ ഭക്ഷ്യവസ്തുക്കൾ ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.