മൂവാറ്റുപുഴ: ഏനാനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ മുന്നണിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ നാല് റിബല്‍ സ്ഥാനാർഥികള്‍ മത്സരരംഗത്ത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫും മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് ജേക്കബും ചേര്‍ന്ന് രൂപവത്കരിച്ച സഹകരണ ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസ്-ഏഴ്, കേരള കോണ്‍ഗ്രസ് ജോസഫ് -നാല്, മുസ്‌ലിം ലീഗ് - രണ്ട്, കേരള കോണ്‍ഗ്രസ് ജേക്കബ് - ഒന്ന് എന്നിങ്ങനെ 13 പേരാണ് മത്സരിക്കുന്നത്. റിബലുകൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിനും ഡി.സി.സിക്കും പരാതി നല്‍കിയതായി ആയവനയിലെ യു.ഡി.എഫ് നേതാക്കളായ ജീമോന്‍ പോള്‍, ജോമി ജോണ്‍, മുഹമ്മദ് ഇലഞ്ഞായില്‍, മാത്യൂസ് കാക്കത്തോട്ടം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.