കെ.എം.എ ലീഡർഷിപ് ഇൻസൈറ്റ് പ്രഭാഷണം

കൊച്ചി: ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഇന്ത്യയുടെ കുതിപ്പിന് നിർണായക അടിത്തറയിട്ടതായി ഡിസ്‌കവർ ഫിനാൻഷ്യൽ സർവിസസ് ചീഫ് ഇൻഡസ്ട്രി റിലേഷൻസ് ആൻഡ് റെഗുലേറ്ററി ഓഫിസർ ഭരത് പഞ്ചാൽ. മൊബൈൽ സാങ്കേതികവിദ്യയുടെ ആവിർഭാവം സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടത്തിന് രാജ്യത്തെ സഹായിച്ചു. ബാങ്കുകളുടെ ഡിജിറ്റൽവത്കരണത്തിൽ അഭിമാനകരമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചതെന്നും ഭരത് പാഞ്ചാൽ പറഞ്ഞു. ഇന്ത്യാസ് റോഡ് ടു ബിക്കം എ കാഷ്‌ലെസ് ഇക്കോണമി എന്ന വിഷയത്തിൽ കെ.എം.എ സംഘടിപ്പിച്ച ലീഡർഷിപ് ഇൻസൈറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എ പ്രസിഡന്റ് എൽ. നിർമല അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബു പുന്നൂരാൻ, സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ, ഓണററി സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.