ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും നൽകി

മട്ടാഞ്ചേരി: ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്, പ്രൊജക്ടർ എന്നിവ വിതരണം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എയുടെ സ്പെഷൽ ഡെവലപ്​മൻെറ് ഫണ്ടിൽനിന്ന്​ 7,90,400 രൂപ വിനിയോഗിച്ചാണ് കൊച്ചി മണ്ഡലത്തിലെ പത്ത്​ ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്, പ്രൊജക്ടർ എന്നിവ നൽകിയത്. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി.എം.എസ്.സി ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, കെ.എം. റിയാദ്, പി.എ. പീറ്റർ, എൻ.കെ.എം. ഷെരീഫ്, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.