സ്വപ്നക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട്​ കോടതിയിൽ പോകുന്നില്ല -വി.ഡി. സതീശൻ

കൊച്ചി: സ്വപ്‌ന നല്‍കിയ കുറ്റസമ്മത മൊഴിക്കെതിരെ സര്‍ക്കാറിന് കോടതിയെ സമീപിക്കാമെങ്കിലും അത്​ ചെയ്യാത്തത്​ എന്തുകൊണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. മൊഴി തെറ്റാണെന്ന് തെളിഞ്ഞാല്‍ അവരെ ഏഴുവര്‍ഷത്തേക്ക് ശിക്ഷിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ അപകീര്‍ത്തികരമായ ആരോപണം വന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാം. അതിനും തയാറായില്ലെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. മൊഴിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുവേണ്ടി ഇടനിലക്കാരന്‍ സ്വപ്‌നയുമായി സംസാരിക്കുന്നു. അയാളെ ചോദ്യം ചെയ്യാന്‍പോലും പൊലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ചില ഏജന്‍സികള്‍ വഴി പണമിടപാട് ഉണ്ടെന്ന് അയാള്‍ പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പൊലീസ് വിട്ട ഇടനിലക്കാരനാണോ? അവര്‍ സത്യം തുറന്ന് പറയാതിരിക്കാന്‍ വേണ്ടിയാണോ പഴയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് വിട്ടത്? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്. ഒത്തുതീര്‍പ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്. ഈ മൂന്ന് കാര്യങ്ങള്‍ക്കും ഉത്തരം പറയാതെ പ്രതിപക്ഷത്തിന്‍റെ പാപ്പരത്തമെന്നല്ല കോടിയേരി പറയേണ്ടത്. മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി കസേരയില്‍ നിന്ന്​ മാറിനില്‍ക്കാനും പിണറായി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.