യുവാവിനെ തട്ടിക്കൊണ്ടു​പോയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

മൂവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് കോടികൾ വിലമതിക്കുന്ന സിനിമസെറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെക്കൂടി മൂവാറ്റുപുഴ പൊലീസ് അറസ്റ്റ്​ ചെയ്തു. തലയോലപ്പറമ്പ് മറവൻതുരുത്ത് കുലശേഖരമംഗലം നടുക്കാരിയിൽ വീട്ടിൽ സജി വിശ്വംഭരൻ (45), കുലശേഖരമംഗലം കാട്ടിത്തറയിൽ വീട്ടിൽ അനൂപ് സോമൻ (പോത്ത് കുട്ടൻ -43) എന്നിവരാണ് പിടിയിലായത്. ഇവരുൾപെടെ അഞ്ച് പ്രതികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ്‌ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മേയ്​ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന്​ ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽനിന്ന്​ തട്ടിക്കൊണ്ടുപോയി വൈക്കത്തുള്ള ഹോട്ടലിൽവെച്ച് പീഡിപ്പിച്ചത്. പി​റ്റേ ദിവസം യുവാവ് വാടകക്ക്​ താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമക്ക്​ വാടകക്ക്​ നൽകുന്ന ഒരു കോടിയോളം വിലയുള്ള ഉപകരണങ്ങൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയും യുവാവിന്റെ ഭാര്യയെയും മകളെയും മാതാവിനെയും ഉപദ്രവിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.