344 കോടിയുടെ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും കൊച്ചി: ചെല്ലാനത്തെ തീരശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണാൻ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ത്തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിന്റെ തീര സംരക്ഷണത്തിന് 5300 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കടലേറ്റം രൂക്ഷമായ 10 ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. 344 കോടിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് നടപ്പാക്കുന്നത്. ചെന്നൈ നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച് നടത്തിയ പഠനത്തില്‍ തയാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലായിരിക്കും കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.