പറവൂർ: കാരുണ്യവനവത്കരണ കാമ്പയിന്റെ ഭാഗമായി കേരള വനം വകുപ്പ് സോഷ്യൽ ഡിപ്പാർട്മെന്റും കാരുണ്യ സർവിസ് സൊസൈറ്റിയും സംയുക്തമായി 'ഭൂമിക്ക് കാവലായ് പ്രകൃതിക്ക് കൂട്ടായ്' എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. കേരള സോഷ്യൽ ഫോറസ്റ്റ് എറണാകുളം സെക്ഷൻ ഓഫിസർ പി.കെ. മുഹമ്മദ് ഷമീം സൊസൈറ്റി ജനറൽ സെക്രട്ടറി ആന്റണി കോണത്തിന് ഫലവൃക്ഷങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. കാരുണ്യ ഡയറക്ടർ മനോജ് കാട്ടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്റ്റ് ഓഫിസർ ആർ. പ്രദീപ് കാലാക്കശേരി, ജിതേഷ് സിങ്, ജോബീഷ് മാട്ടുംപുറത്ത്, അപർണ കെ. വേണു, അശ്വതി എം. ശോഭ്, ശ്രീജ മുരളി, സുനിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ EA PVR karunya 3 കാരുണ്യ ജനറൽ സെക്രട്ടറി ആന്റണി കോണത്തിന് ഫലവൃക്ഷത്തൈ നൽകി വനവത്കരണ കാമ്പയിൻ സോഷ്യൽ ഫോറസ്റ്റ് എറണാകുളം സെക്ഷൻ ഓഫിസർ പി.കെ. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.