പ്രവാചക നിന്ദ: പ്രതിഷേധ സംഗമങ്ങൾ നടത്തി

അങ്കമാലി: പ്രവാചക നിന്ദയിൽ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പ്രമേയസംഗമങ്ങളും സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. അങ്കമാലി ടൗൺ ജുമാമസ്ജിദ് അങ്കണത്തിൽ ജുമുഅക്കുശേഷം പ്രതിഷേധ സംഗമം ചേർന്നു. ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം എം.എം. ബാവ മൗലവി ഉദ്ഘാടനം ചെയ്തു. മത തീവ്ര സംഘ്പരിവാർ ശക്തികളെ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായും അതിന് രാജ്യം കനത്തവില നൽകേണ്ടി വരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹല്ല് പ്രസിഡന്റ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. മുസ്തഫ പ്രമേയം അവതരിപ്പിച്ചു. എ. മുഹമ്മദ് ഹനീഫ, കെ.എ. മുഹമ്മദ്കുട്ടി, പി.കെ. കുഞ്ഞുമുഹമ്മദ്, എം.ബി. മുഹമ്മദ്, അനസ് ബാഖവി, എം. അബ്ദുൽ അസീസ്, പി.എസ്. ഹൈദറലി എന്നിവർ സംസാരിച്ചു. ചെങ്ങമനാട് പാലപ്രശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ജുമുഅക്കുശേഷം പാലപ്രശ്ശേരിയിലും പ്രതിഷേധറാലിയും സംഗമവും സംഘടിപ്പിച്ചു. EA ANKA 2 ANKAMALY പ്രവാചക നിന്ദക്കെതിരെ അങ്കമാലി ടൗൺ ജുമാമസ്ജിദ് അങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രമേയ സംഗമം ചീഫ് ഇമാം എം.എം. ബാവ മൗലവി ഉദ്ഘാടനം ചെയ്യുന്നു EA ANKA 3 PALAPRASERY പ്രവാചക നിന്ദക്കെതിരെ ചെങ്ങമനാട് പാലപ്രശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.