ആർ.എസ്.എസിനെതിരെ വിശാല വേദി അനിവാര്യം -ബിനോയ് വിശ്വം

കോതമംഗലം: ലോകത്ത് ഇന്ത്യവിരുദ്ധ വേലിയേറ്റത്തിന് സാഹചര്യമൊരുക്കിയ ബി.ജെ.പി സർക്കാർ ആർ.എസ്.എസിന്റെ കളിപ്പാവയായി മാറിയ സാഹചര്യം തിരിച്ചറിയണമെന്ന് ബിനോയ് വിശ്വം എം.പി. ഒരു മതത്തിനെതിരെ ആരോപണമുയർത്തി വർഗീയത വളർത്തി മതഭ്രാന്തന്മാരെ ഉപയോഗിക്കുന്ന രീതിയാണ് അവർ സ്വീകരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യയെ തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിനെതിരെ വിശാല വേദി അനിവാര്യമാണെന്നും ഇതിനായി ഇടതുപക്ഷത്തിന്റെ പങ്ക് മുഖ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ കോതമംഗലം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സി.എസ്. നാരായണൻ നായർ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംഘാടകസമിതി ചെയർമാൻ ഇ.കെ. ശിവൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ, ആന്റണി ജോൺ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. അനിൽകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അബു മൊയ്തീൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ ജില്ല കൗൺസിൽ അംഗങ്ങളായ എം.കെ. രാമചന്ദ്രൻ, എം.എസ്. ജോർജ്, ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.സി. ജോയി, പി.എം. ശിവൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി സ്വാഗതവും എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.