ലക്ഷദ്വീപിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

കൊച്ചി: ലക്ഷദ്വീപിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ്​​ യഥാസമയം ചികിത്സ ലഭിക്കാതെ​ മരിച്ചു. ചെത്​ലാത്ത് സ്വദേശി അബ്ദുൽ ഖാദറാണ്​ (25) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് ഇബ്രാഹീം (23) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.30നാണ് അപകടം. അബ്ദുൽ ഖാദറും ഇബ്രാഹീമും സഞ്ചരിച്ച ബൈക്കിന് കുറുകെ ആട് ചാടിയതോടെ നിയന്ത്രണം വിട്ട്​ സമീപ മരത്തിൽ ഇടിച്ച്​ മറിഞ്ഞു. ഉടൻ ഇരുവരെയും ചെത്​ലാത്ത് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യം ഇവിടെയുണ്ടായിരുന്നില്ല. അടിയന്തര വൈദ്യസഹായത്തിന് കൊച്ചിയുമായി ബന്ധപ്പെട്ടു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ഹെലികോപ്ടർ എത്തിയത്. ചെത്​ലാത്ത്- കവരത്തി- കൊച്ചി എന്നിങ്ങനെയാണ് ഹെലികോപ്ടറിന്‍റെ റൂട്ട് ചാർട്ട് ചെയ്തത്. ഇരുവരെയും കവരത്തിയിൽ എത്തിച്ചപ്പോഴേക്കും അബ്ദുൽ ഖാദർ മരണപ്പെട്ടു. മൃതദേഹം കവരത്തിയിൽ ഇറക്കിയശേഷം ഇബ്രാഹീമുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ ഇബ്രാഹീമിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകീട്ട് 4.30 ആയി. ---------- EKD Abdul kadar 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.