ഹജ്ജ് സാർവത്രിക ശുദ്ധിയിലേക്കുള്ള തീർഥാടനം -സാദിഖലി ശിഹാബ് തങ്ങൾ

നെടുമ്പാശ്ശേരി: ഒരു വ്യക്തിയുടെ ഹജ്ജ് തീർഥാടനം ആ വ്യക്തിയുടെയും കുടുംബത്തിന്‍റെയും ഒപ്പം സമൂഹത്തിന്‍റെയും സാർവത്രിക ശുദ്ധിയിലേക്കുള്ള തീർഥാടനമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരള ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പിൽ തീർഥാടക സംഘത്തിനുള്ള യാത്രയയപ്പ് സംഗമത്തിൽ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹജ്ജിന്​ പോകുന്ന ഓരോ വ്യക്തിയും നാഥന്‍റെ പ്രത്യേക ക്ഷണത്തിന്​ ഉത്തരം നൽകി പുറപ്പെടുന്നവരാണ്​. വിരുന്നുകാരന്‍റെ മനസ്സ്, ശരീരം, സമ്പത്ത് തുടങ്ങിയവ ഹജ്ജിലൂടെ ശുദ്ധീകരിക്കപ്പെടുന്നതോടൊപ്പം ഒരു സാമൂഹിക, സാംസ്കാരിക ശുദ്ധീകരണ പ്രക്രിയകൂടി നടക്കുന്നതായും തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.