ഹജ്ജ് ക്യാമ്പിലേക്ക് മാസ്ക് നൽകി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് അയ്യായിരം മാസ്ക് സൗജന്യമായി നൽകി വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി ചാപ്റ്റർ. സംസ്ഥാന പ്രസിഡന്‍റ്​ ടി.ബി. നാസറിൽനിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ ഏറ്റുവാങ്ങി. ക്യാമ്പ് ഓർഗനൈസിങ്ങ് കമ്മിറ്റി അസി. ജനറൽ കൺവീനർ എം.എസ് അനസ് ഹാജി, ഡബ്ല്യു.എം.എഫ് ജില്ല പ്രസിഡന്‍റ്​ രാജേഷ് മാത്യു, സെക്രട്ടറി റോയി വർഗീസ്, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി എൻ. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.