പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

പെരുമ്പാവൂര്‍: സ്കൂള്‍ തുറന്ന ആദ്യദിനം തന്നെ മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന ആരംഭിച്ചു. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ നഗരത്തിലും ഉള്‍പ്രദേശങ്ങളിലും പരിശോധന നടത്തി. സ്കൂള്‍ ട്രിപ് നടത്തിയ, പെര്‍മിറ്റ് തീര്‍ന്ന രണ്ട് കോണ്‍ട്രാക്ട് കാര്യേജ് വാഹനത്തിനെതിരെ കേസെടുത്തു. ഒരു വാഹനത്തിന്റെ ടാക്‌സ് കാലാവധി കഴിഞ്ഞിരുന്നു. കുട്ടികളെ കുത്തിനിറച്ചും ആയമാര്‍ ഇല്ലാതെയും സര്‍വിസ് നടത്തുന്നത് ഗുരുതര കുറ്റമായി കണക്കാക്കും. കുട്ടികളെ കയറ്റി സര്‍വിസ് നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ 'ഓണ്‍ സ്കൂള്‍ ഡ്യൂട്ടി' ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. വ്യാഴാഴ്ച മുതല്‍ മഫ്തിയില്‍ രഹസ്യ നിരീക്ഷണം തുടരും. കൂടാതെ രാവിലെ എട്ട് മുതല്‍ 9.30 വരെയും വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെയും ടിപ്പര്‍ വാഹനങ്ങള്‍ ഓടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും ലംഘകർക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.