സ്ഥലം മാറ്റത്തിൽ വ്യവസ്ഥകൾ പാലിക്കുമെന്ന് ദേവസ്വം ബോർഡ്​

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലം മാറ്റം നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചേ നടപ്പാക്കൂവെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ ഹൈകോടതിയിൽ വ്യക്തമാക്കി. സ്ഥലം മാറ്റം നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചു വേണമെന്ന്​ ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് എ​പ്ലോയീസ് ഫ്രണ്ട് സെക്രട്ടറി ബിജു വി.നാഥ് നൽകിയ ഹരജി ഇതിനെത്തുടർന്ന് ഹൈകോടതി തീർപ്പാക്കി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സ്ഥലം മാറ്റത്തിന് നിയമവ്യവസ്ഥകൾ പാലിക്കില്ലെന്നത്​ ഹരജിക്കാരന്റെ ആശങ്ക മാത്രമാണെന്നും വ്യവസ്ഥകൾ പാലിച്ചേ ട്രാൻസ്‌ഫർ നടപ്പാക്കൂവെന്നും ബോർഡിന്റെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.