കായംകുളം: പുകയില വിരുദ്ധ ദിനത്തിൽ സമൂഹത്തിന് സന്ദേശം പകരുന്ന ഡോക്യുമെന്‍ററി ശ്രദ്ധേയമാകുന്നു. താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. വിൽസൻ എൻ. ഡിക്രൂസാണ് ചികിത്സക്ക് ഒപ്പം ബോധവത്കരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ ജീവിതം നഷ്ടപ്പെട്ടവരുടെ വേദനകൾ തൊട്ടറിഞ്ഞതാണ് ഇടപെടലുകളുമായി രംഗത്തിറങ്ങാൻ ഡോക്ടറെ പ്രേരിപ്പിച്ചത്. 17 വർഷമായി ആതുരസേവന രംഗത്തുള്ള ഇദ്ദേഹം നേരത്തേ മുതൽ പുകയിലവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. പുകയില ഉപയോഗത്തിലൂടെ രോഗബാധിതരുടെ ദുരിതക്കാഴ്ചകളാണ് ഈ രംഗത്ത് കാര്യമായ ഇടപെടൽ വേണമെന്ന ചിന്തക്ക് കാരണം. പുകയില സൃഷ്ടിക്കുന്ന ദൂഷ്യങ്ങളുടെ ചിത്രീകരണം കുറഞ്ഞ നാളിനുള്ളിൽ സമൂഹ മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. റാന്നി താലൂക്ക് ആശുപത്രിയിലെ സേവന കാലയളവിലാണ് വിഡിയോ തയാറാക്കിയത്. ജീവിതം തകർന്ന നിരവധി കുടുംബങ്ങളുടെ അനുഭവങ്ങളാണ് ഇക്കാലയളവിൽ കൺമുന്നിലൂടെ കടന്നുപോയിട്ടുള്ളതെന്ന് ഡോ. വിൽസൻ പറയുന്നു. ഇവരിൽ പലരുടെയും അനുഭവങ്ങളാണ് ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയത്. പുകയിലയുടെ ലഹരിയിൽനിന്ന് സാധ്യമാകുന്നവരെ മോചിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ഇതിനായി 30,000 രൂപയോളം സ്വന്തം നിലയിൽ ചെലവാക്കിയാണ് ഡോക്യുമെന്‍ററി തയാറാക്കിയത്. ചിത്രം: APLKY2DOCU ഡോ. വിൽസൻ എൻ. ഡിക്രൂസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.