കളമശ്ശേരി: വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായെന്ന് പൊലീസ് പറയുന്നയാള്‍ക്ക് മുസ്‌ലിംലീഗുമായി ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. തൃക്കാക്കരയില്‍ പരാജയം മുന്നിൽക്കണ്ട സി.പി.എം നടത്തുന്ന നാണംകെട്ട കളിയാണിത്. മലപ്പുറത്തുകാരനായതുകൊണ്ടും പേര് ലത്തീഫായതുകൊണ്ടും ഇയാള്‍ ലീഗാണെന്ന് ഉറപ്പിച്ച് പറയുകയാണ് സി.പി.എം. എന്നാല്‍, അതിന് അവരുടെ പക്കൽ ഒരു രേഖയുമില്ല. ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും സലാം വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ ഇത്തരത്തിലൊരു ആരോപണവുമായി വന്നാല്‍ അങ്ങനെയെങ്കിലും കുറച്ച് വോട്ട് നേടി രക്ഷപ്പെടാമെന്നാണ് സി.പി.എം കരുതുന്നത്. ഇത്തരം മ്ലേച്ഛ നടപടിയില്‍നിന്ന് സി.പി.എം പിന്‍മാറണമെന്നും സലാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.