വെൽഫെയർ പാർട്ടി പൗരസംഗമം

ആലുവ: കെ-റെയിലിനെതിരെ വെൽഫെയർ പാർട്ടി ആലുവ മണ്ഡലം സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന ​വൈസ്​ പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് കരീം കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. സിൽവർലൈൻ സംസ്ഥാന സമരസമിതി നേതാക്കളായ ശരണ്യ രാജ്, കെ.എസ്. ഹരികുമാർ, കെ.പി. സാൽവിൻ, മരിയ അബു, എ.എ. ഇസ്മായിൽ, രാജൻ പുക്കാട്ടുപടി, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് പെരിങ്ങാട്ട്, ആബിദ അബ്ദുൽ ഖാദർ, പാർട്ടി കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കരീം നൊച്ചിമ സ്വാഗതവും ഫാത്തിമ അബ്ബാസ് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas9 wp വെൽഫെയർ പാർട്ടി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരസംഗമം സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.