പറവൂർ: തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും മത്സരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റും സമരജാഥ ക്യാപ്റ്റനുമായ ഉമർ ഒട്ടുമ്മൽ. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ (എസ്.ടി.യു) സമരജാഥക്ക് ചിറ്റാറ്റുകര മേഖല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല പ്രസിഡന്‍റ് കരീം പാടത്തിക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.എസ്. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റൻമാരായ അലി മാഞ്ചാൻ, ഹംസക്കോയ, മുസ്ലിംലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം, എസ്.ടി.യു ജില്ല വൈസ് പ്രസിഡന്‍റുമാരായ പി.എം.എ. ലത്തീഫ്, നിസാർ പാറപ്പുറം, സെക്രട്ടറി നാസർ മുട്ടത്തിൽ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് ശരീഫ് കങ്ങരപ്പടി തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ ചിറ്റാറ്റുകര മേഖല കമ്മിറ്റി സെക്രട്ടറി മുല്ലക്കര സലിം, ഭാരവാഹികളായ കെ.എ. നൗഷാദ്, കെ.കെ. ഷെഫീഖ്, പി.എം. മനാഫ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ER PVR thozhilali virudha 1 മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരയാത്രക്ക് ചിറ്റാറ്റുകര മേഖല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ ഉമർ ഒട്ടുമ്മൽ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.