ഏറ്റവുമധികം സോളാര്‍ തെരുവുവിളക്കുകളുള്ള സംസ്ഥാനമാകാന്‍ ബിഹാര്‍

കൊച്ചി: ബിഹാറിലെ തെരുവു വിളക്കുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറും. ഈ പദ്ധതി ബിഹാറില്‍ നടപ്പാക്കുന്നത് ഫിലിപ്‌സും ലോഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ്. 900 കോടി രൂപയുടെ പദ്ധതി പ്രകാരം ആദ്യവര്‍ഷം ഒരു ലക്ഷം സോളാര്‍ തെരുവുവിളക്കുകളും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ടു ലക്ഷം സോളാര്‍ വിളക്കുകളും സ്ഥാപിക്കും. ബിഹാര്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഇതോടെ ഏറ്റവും വലിയ സൗരോര്‍ജ തെരുവുവിളക്ക്​ ശൃംഖലയുള്ള ഇന്ത്യന്‍ സംസ്ഥാനമായി ബിഹാര്‍ മാറും. ഓരോ വിളക്കുകാലിലും സിംകാര്‍ഡുള്ള ബോക്‌സും അതിലെ വിവര ശേഖരണത്തിന് കേന്ദ്രീകൃത സംവിധാനവും ഉണ്ടായിരിക്കും. ഏതെങ്കിലും വിളക്കുകള്‍ കത്താതിരിക്കുകയോ കേടു വരികയോ ചെയ്താല്‍ അപ്പോള്‍ തന്നെ വിവരം ലഭിക്കാനാണിത്. തെരുവുവിളക്ക്​ പദ്ധതി ഹരിത വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.