വെൽഫെയർ പാർട്ടി പൗരസംഗമം

കിഴക്കമ്പലം: കെ- റെയിൽ കേരളത്തിന് വേണ്ട എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് പൗരസംഗമം നടത്തി. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതി സംസ്ഥാന സമിതി അംഗം എൻ.എ. രാജൻ, ജില്ല സമിതി അംഗം മുനീറ കുന്നത്തുനാട്, കെ.എ. ഷെഫീഖ്, ഇ.ഐ. യൂസഫ്​, ടി.പി. യൂസുഫലി, മജീദ് എന്നിവർ സംസാരിച്ചു പടം. വെൽഫെയർ പാർട്ടി കുന്നത്തുനാട്​ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗര സംഗമം ജില്ല പ്രസിഡന്റ് ജ്യോതിവാസ് ഉദ്ഘാടനം ചെയ്യുന്നു. (Em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.