ഫയലിൽ കുരുങ്ങി അറ്റകുറ്റപ്പണി പ്രേതാലയമായി ഇ.എം.എസ് ടൗണ്‍ ഹാൾ

പെരുമ്പാവൂര്‍: നഗരസഭക്ക് കീഴിലെ ഇ.എം.എസ് ടൗണ്‍ ഹാള്‍ തുറക്കാത്തതില്‍ പ്രതിഷേധം. ഹാള്‍ കുറഞ്ഞ വാടകക്ക് ലഭിച്ചിരുന്നതിനാല്‍ സാധാരണക്കാരുടെ വിവാഹങ്ങള്‍ക്കും മറ്റും പ്രയോജനമായിരുന്നു. കാളച്ചന്ത റോഡില്‍ സ്ഥിതിചെയ്യുന്ന ഹാൾ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും വിവിധ കലാ-സാംസ്‌കാരിക സംഘടനകള്‍ പരിപാടികള്‍ നടത്താനും ഉപയോഗിച്ചിരുന്നു. കോവിഡ് കാലത്ത് ചികിത്സ കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് സീലിങ്ങില്‍ തകരാര്‍ കണ്ടെത്തിയത്. പിന്നീട് അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചു. നഗരത്തിലും സമീപ സ്ഥലങ്ങളിലും കുറഞ്ഞ വാടകക്ക് ഓഡിറ്റോറിയങ്ങള്‍ കിട്ടാനില്ലാത്തതിനാൽ കഴിഞ്ഞ ഭരണ സമിതിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനിക സൗകര്യത്തോടെ ഹാള്‍ നിർമിച്ചത്. കാലാവധി കഴിയും മുമ്പ് തിടുക്കത്തില്‍ പണി തീര്‍ത്തായിരുന്നു ഉദ്ഘാടനം. ഈ ഭരണ സമിതിയാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചത്. നിർമാണത്തില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പണികളുടെ പേരില്‍ ദീര്‍ഘനാള്‍ ഹാള്‍ അടഞ്ഞുകിടന്നിട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍പോലും പ്രതികരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇ.എം.എസിന്റെ പേരില്‍ പണിത ടൗണ്‍ഹാള്‍ തുറക്കാത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പിടിപ്പുകേടും വ്യക്തമാകുന്നുവെന്നാണ് സി.പി.എമ്മിലെ ചിലരുടെ പ്രതികരണം. ദീര്‍ഘനാള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് ഹാളിനകത്തെ വൈദ്യുതി ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിക്കാന്‍ സാധ്യത ഏറെയാണ്. കരാറുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പാക്കാതെയാണ് കഴിഞ്ഞ ഭരണ സമിതി ടൗണ്‍ ഹാള്‍ ഉദ്ഘാടനം നടത്തിയതെന്നാണ് നിലവിലെ ഭരണ സമിതിയുടെ വിശദീകരണം. അതുകൊണ്ട് കരാറുകാര്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൈയൊഴിയുകയായിരുന്നത്രേ. em pbvr 1 Town Hall പെരുമ്പാവൂര്‍ നഗരസഭക്ക് കീഴിലെ ഇ.എം.എസ് ടൗണ്‍ ഹാള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.