സ്ഥാനാർഥികൾ രാവിലെ തന്നെ വോട്ട്​ ചെയ്തു

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരായ സ്ഥാനാർഥികളടക്കം പ്രമുഖർ ഉച്ചക്ക്​ മുമ്പ്​ വോട്ട്​ ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജങ്​ഷനിലെ ബൂത്ത് 50ലും എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും രാവിലെ തന്നെ വോട്ട്​ രേഖപ്പെടുത്തി. ഉമ മക്കളായ വിഷ്ണു, വിവേക്​ മരുമകൾ ബിന്ദു എന്നിവർക്കൊപ്പമാണ്​ വോട്ട്​ ചെയ്യാനെത്തിയത്​. ജോ ജോസഫ്​ ഭാര്യ ദയ പാസ്കലിനൊപ്പമാണ്​ ബൂത്തിലെത്തിയത്​. ഹൈബി ഈഡൻ എം.പി ഭാര്യ അന്ന ലിൻഡക്കൊപ്പം മാമംഗലം എസ്​.എൻ.ഡി.പി ഹാളിലെ 20ാം നമ്പർ ബൂത്തിലും എറണാകുളം എം.എൽ.എ ടി.ജെ. വിനോദ്​ ഭാര്യ ഷിമിത, മകൾ സ്​നേഹ എന്നിവർക്കൊപ്പം പാലാരിവട്ടം പുതിയ റോഡിലെ എസ്​.സി.ഡി.ഡി ഐ.ടി.സിയിലെ 39ാം നമ്പർ ബൂത്തിലും വോട്ട്​ രേഖപ്പെടുത്തി. അതേസമയം, മണ്ഡലത്തിലെ വോട്ടറല്ലാത്ത എൻ.ഡി.എ സ്ഥാനാർഥി ഇടപ്പള്ളി പോണേക്കര ലയോള എൽ.പി സ്കൂളിലെ ബൂത്തിന്​ സമീപത്തുനിന്ന്​ മാധ്യമ പ്രവർത്തകരോട്​ പ്രതികരിക്കാൻ ശ്രമിച്ചത്​ പൊലീസ്​ തടഞ്ഞത്​ വാഗ്വാദത്തിനിടയാക്കി. ബൂത്തിന്​ 200 മീറ്റർ അകലെ മാറിനിന്ന്​ സംസാരിക്കാൻ ​പൊലീസ്​ നിർദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.